നാടിനെ വിറപ്പിച്ച കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി; അതിസാഹസികനായ യുവാവ് ആശുപത്രിയില്‍; രക്ഷപ്പെട്ടത് തലനാരിയഴയ്ക്ക്

നാടിനെ വിറപ്പിച്ച കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അതിസഹാസം യുവാവിനെ എത്തിച്ചത് ആശുപത്രി കിടക്കയില്‍. ഒറീസയിലെ ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയിലെ മസാനിയയിലാണ് സെല്‍ഫി ഭ്രാന്താനായ യുവാവ് സാഹസം കാട്ടിയത്. രണ്ട് ദിവസമായി നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന കാട്ടാനയെ കാണാനെത്തിയ ഇരുപതുകാരനായ അഭിഷേക് നായ്ക്കാണ് കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ മേനി നടിക്കുന്നതിനായി ആനയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനൊരുങ്ങിയത്.

മൊബൈലില്‍ പരമാവധി അടുത്തുനിന്ന് ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെ അനയുടെ അടുത്തെത്തിയ അഭിഷേകിനെ ആന ആക്രമിക്കുകയായിരുന്നു. കൊമ്പുകുലിക്കി പാഞ്ഞെത്തിയ ആന അഭിഷേകിനെ കുറെദൂരം ഓടിച്ച ശേഷം തുമ്പിക്കൈയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.

അഭിഷേകിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ ശബ്ദമുണ്ടാക്കിയും കല്ലെറിഞ്ഞും ആനയെ പിന്തിരിപ്പിച്ചു. ആന സുരക്ഷിതമായ ദൂരത്തേക്ക് മാറിയ ശേഷം അഭിഷേകിനെ നാട്ടുകാര്‍ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. അടിവയറിന് ഗുരുതരമായി പരുക്കേറ്റ അഭിഷേകിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News