തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിലെന്നായി കേരളത്തെ ഉയര്‍ത്തുകയാണ് സംസ്ഥാന വ്യവസായ നയം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ന് പുറത്തിറക്കിയ വ്യവസായ നയത്തിന്‍രെ കരട് രേഖയില്‍ പറയുന്നു. ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി പരിമിതപെടുത്തും. ടൈറ്റാനിയം മെറ്റലിലേക്ക് നീങ്ങുന്നതിന് ഉളള സാങ്കേതിക വിദ്യ ഈ രംഗത്തെ പ്രമുഖരുമായി ചേര്‍ന്ന വികസിപ്പിക്കും.
പെട്രോ കെമിക്കല്‍ കോംപ്‌ളക്‌സ് കൊച്ചിയ്ല്‍ സ്ഥാപിക്കും. ഇതിനാവവശ്യമായ 600 ഏക്കര്‍ സ്ഥലം ഫാക്ടില്‍ നിന്ന് കണ്ടെത്തും. ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുളള വായ്പ്പ ലഭിക്കുന്നതിന് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ ഉപയോഗിക്കും. മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കാന്‍ നടപടി സ്വീകരിക്കും.
പെതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്റെ ലാഭം പരിഗണിച്ച് പങ്കാളിത്വ പെന്‍ഷന്‍ നടപ്പിലാക്കും. വ്യവസായ പാര്‍ക്കുകളില്‍ നിശ്ചിത ശതമാനം വനിതാ സംവരണം ഉറപ്പാക്കും. ഈ നയം നടപ്പിലാക്കന്‍ ക!ഴിയുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള നൂലാമാലകള്‍ പരിഹരിക്കുന്നതിന് ഏകജാലക ക്‌ളിയറന്‍സ് സംവിധാനം മെച്ചപ്പെടുത്തുംമെന്നും,ഇതിന്റെ നോഡല്‍ ഏജന്‍സിയായി ഗടകഉഇ യെ നിയോഗിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വ്യവസായിക ആവശ്യത്തിനുളള ഭൂമി കേരളത്തില്‍ എവിടെയൊക്കെ ലഭ്യമാണെന്ന് വെബ്‌പോര്‍ട്ടല്‍ വ!ഴി അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി ,ഗടകഉഇ ഡയറക്ടര്‍ ഡോ. ബീന എന്നീവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു
Get real time update about this post categories directly on your device, subscribe now.