സെന്‍സര്‍ കാലത്തിന് വിട; അശ്ശീലമെന്നും മതവികാരത്തെ വ്രണപ്പെടുത്തുമെന്നും പറഞ്ഞ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക’ തീയേറ്ററിലേക്ക്

തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, സുശാന്ത് സുശാന്ത് സിംഗ് എന്നിവര്‍ അഭിനയിച്ച ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ പറയുന്നത്. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും ഒരു പ്രത്യേക മതവിഭാഗത്തെ ആധിക്ഷേപിക്കുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി.

ഇതെ തുടര്‍ന്നാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചത്. കൂടാതെ ചിത്രം ബഹിഷ്‌കരിക്കുമെന്ന് ഓള്‍ ഇന്ത്യ മുസ്ലീം തെഹ്വാര്‍ കമ്മറ്റി എന്ന സംഘടന ആഹ്വാനം ചെയ്തിരുന്നു. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഈ ചിത്രം മുസ്ലീം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു സംഘടനയുടെ ആരോപണം.

എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് ഫിലിം ആയി ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പ്രദര്‍ശിപ്പിക്കുകയും കൊങ്കണ സെന്നിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് യോഗ്യത നേടുകയും ചെയ്തിരുന്നു. എതായാലും എതിര്‍പ്പുകളെയെല്ലാം മറികടന്ന് ലിപ്റ്റിക് അണ്ടര്‍ മൈ ബുര്‍ക പ്രേക്ഷകര്‍ക്ക് ഇടയിലേക്കെത്തുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News