
ചെന്നൈയിലെ പ്രമുഖ വ്യവസായി അരുണ്‍ ശരവണന്റെ മകളുടെ വിവാഹം തമിഴ്‌നാട്ടിലെങ്ങും ചര്‍ച്ചയാകുന്നു. വധുവിനായി 1.85 കോടി രൂപയുടെ വിവാഹ ഗൗണാണ് ശരവണനും കുടുംബവും തയ്യാറാക്കിയത്. ഡയ്മണ്ടില്‍ തീര്‍ത്ത ഈ വസ്ത്രമായിരുന്നു വിവാഹത്തിന്റെ പ്രധാന ആകര്‍ഷണം.
ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലിലായിരുന്നു വിവാഹം. വിവാഹത്തിന്റെയന്ന് വിരുന്നിനെത്തിയവര്‍ക്കെല്ലാം ആറായിരം രൂപയുടെ ഭക്ഷണമാണ് ശരവണ ഗ്രൂപ്പ് നല്‍കിയത്. വിവാഹത്തിനായി മാത്രം ചെലവഴിച്ചത് 13 കോടി രൂപയാണ്.
വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഒരാഴ്ച മുമ്പേ തുടങ്ങിയിരുന്നു. സിനിമാ, രാഷ്ട്രീയം, ബിസിനസ് രംഗത്തെ നിരവധിപേര്‍ ചടങ്ങിനെത്തിയിരുന്നു. എം കെ സ്റ്റാലിന്‍, സംവിധായകന്‍ ബാല, ജീവ, ഹന്‍സിക മോത്വാനി, റായി ലക്ഷ്മി, പ്രഭു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here