തിരുവനന്തപുരത്തും ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം

തിരുവനന്തപുരം: ചിറയിന്‍ കീഴില്‍ സി.പി.ഐ എം പ്രവര്‍ത്തകന്റെ വീടിനു നേരെ RSS- BJP പ്രവര്‍ത്തകരുടെ അക്രമം. പുലര്‍ച്ചെ 2 മണിയോടെ പുരവൂര്‍ സി.ജി.ഭവനില്‍ വിഷ്ണു ചന്ദ്രന്റെ വീടിന്റെ ജനാലകള്‍ തകര്‍ത്ത അക്രമിസംഘം വീടിനു മുന്നിലായി പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനത്തിനങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തി.

ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കി. DYFI ആറ്റിങ്ങല്‍ ഏരിയാ സെക്രട്ടറിയും, CPIM കൊടുമണ്‍ ബ്രാഞ്ച് സെക്രട്ടറിയും, യോഗാ അസോസിയേഷന്‍ ജില്ലാ ട്രഷറും ആയ വിഷ്ണു ചന്ദ്രന്റെ വീടാണ് ആക്രമിച്ചത്. അക്രമത്തിനു പിന്നില്‍ BJP- Rss പ്രവര്‍ത്തകാരാണെന്ന് വിഷ്ണു പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News