മാണി യുഡിഎഫിലേക്ക് മടങ്ങുമോ; ചരല്‍കുന്ന് തീരുമാനം പുനഃപരിശോധിക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആലോചന

യുഡിഎഫുമായി നാലുപതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ച കേരളാ കോണ്‍ഗ്രസ് എം നിലവില്‍ ചരല്‍കുന്ന് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ആ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാഹചര്യത്തിലാണ് താഴെ തട്ടിലുള്ള നേതാക്കളുടെ മനസറിയാന്‍ കോട്ടയത്ത് യോഗം ചേര്‍ന്നത്. യുക്തമായ തീരുമാനങ്ങള്‍ യുക്തമായ സമയത്തുണ്ടാകുമെന്ന് പാര്‍ട്ടി ലീഡര്‍ കെ എം മാണി വ്യക്തമാക്കി.

യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് തദ്ദേശതലത്തില്‍ ധാരണ തുടരാമെന്ന് ചരല്‍കുന്നില്‍ പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. അതുകൊണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന സൂചനയാണ് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എംഎല്‍എ നല്‍കിയത്.
ജോസഫ് വിഭാഗം മനസ് തുറക്കാത്തതാണ് മാണി വിഭാഗം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി.ഈ മാസം 13ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മറ്റിയോഗത്തില്‍ ഇതുസംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News