‘IPS കാരന്റെ ഗെറ്റപ്പുമായി നടന്‍ വിജയ്ബാബു’ 45 സെക്കന്റിലെത്തും

മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവും നടനുമായ വിജയ്ബാബു അങ്കമാലിഡയറീസിന്റെ വിജയത്തിന്‌ശേഷം പുതുമുഖ സംവിധായകനായ ദീപക് എസ്‌ജെയ്യുമായി ഒന്നിച്ചപ്പോള്‍ വെള്ളിത്തിരയിലേക്ക് വരുന്നത് സത്യസന്ധനും കര്‍മ്മനിരതനുമായ ഒരു ഐപിഎസ് ഉദ്ദ്യോഗസ്ഥന്‍. 45 സെക്കന്‍ഡ്‌സ് എന്നഹ്രസ്വ ചിത്രത്തിനു വേണ്ടിയാണ് വിജയ്ബാബു പൊലീസ് വേഷമണിഞ്ഞത്.
മലയാളത്തില്‍ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും പുതുമുഖ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിജയ്ബാബു തിരക്കഥയോട് തോന്നിയ ഇഷ്ട്ടം കൊണ്ടാണ് ഈ ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. സസ്‌പെന്‍സ് ത്രില്ലെര്‍ ഗണത്തില്‍പെടുത്താവുന്ന ഒരുഹ്രസ്വചിത്രമാണ് ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അരുണ്‍രാജ്, ദീപക് എസ് ജെയ് എന്നിവര്‍ ചേര്‍ന്നാണ്തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിജയ്ബാബുവിനെ കൂടാതെ ഉമാനായര്‍, സജീഷ് നമ്പ്യാര്‍, സുബിത്ത് ബാബു, അഭിമന്യു, അശ്വതിപിള്ള, ഡിക്‌സണ്‍, ബേബി കെ സിയ, വരുണ്‍ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ നിര്‍മാണം: ഗ്രാവിറ്റിക്രീഷന്‍സ്,സൈലന്റ്‌മേക്കേഴ്‌സ്, ക്യാമറ:ടോബിന്‍തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News