കോട്ടയം: ഏറ്റുമാനൂരപ്പന്‍ കോളജ് ക്യാമ്പസില്‍ RSS ആക്രമണം; നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കമ്പിവടിക്ക് അടിയേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായാണ് അക്രമിസംഘം ക്യാമ്പസില്‍ അതിക്രമിച്ച് കടന്നത്.
ഷാനു, അഷല്‍, രാഹുല്‍, മെല്‍ബിന്‍ എന്നിവര്‍ക്കാണ് ഇരുമ്പ് ദണ്ഡിന് അടിയേറ്റത്. അനീഷ്, വിപിന്‍ ചന്ദ്രന്‍ ,വിനീത് എന്നീ ആര്‍ എസ് എസുകാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here