
കൊച്ചി: കോളിളക്കം സൃഷ്ടിച്ച തലശേരി ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന കുറ്റസമ്മതമൊഴി പുറത്തു വന്നത് കാരായി സഖാക്കള്‍ക്കെതിരെ നടന്ന വലിയ മനുഷ്യാവകാശ ലംഘനത്തെക്കൂടിയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് കാരായി സഖാക്കള്‍ക്ക് നീതി ആവശ്യപ്പെട്ട് കാരായി രാജന്റെ മകള്‍ മേഘാ കാരായി രംഗത്തെത്തിയത്. അച്ഛനെ സ്വതന്ത്രരാക്കൂവെന്ന് മേഘ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
പത്തു വര്‍ഷത്തിലധികമായി സിപിഐ എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്തി വേട്ടയാടുന്ന കേസിന് വഴിത്തിരിവ് നല്‍കി മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് ക്രിമിനല്‍ എമ്പ്രാന്റവിട ഹൌെസില്‍ സുബീഷ് ഒക്ടോബറില്‍ പൊലീസിന് മൊഴി നല്‍കുന്ന വീഡിയോ ആണ് പുറത്തുവന്നത്. പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നാണ് സുബീഷിന്റെ മൊഴി.
ആര്‍എസ്എസ് ശാഖയില്‍ നിന്നാണ് കൊലയുടെ ഗൂഢാലോചന നടത്തിയത്. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്ക്ക് പോയത്. മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും, ബാക്കിയുള്ളവര്‍ കൊല ചെയ്തിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സുബീഷ് പറയുന്നു.
ഫസല്‍ വധക്കേസില്‍ കാരായി സഖാക്കള്‍ ഉള്‍പ്പെടെയുള്ള സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും തുടരുകയാണ്. കുറ്റവിമുക്തരാക്കണമൊവശ്യപ്പെട്ട് പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന ഇത് നിരാകരിക്കപ്പെടുകയായിരുന്നു.
സിബിഐയ്‌ക്കോ കേരളാ പൊലീസിനോ കാരായി രാജനെ നേരിട്ട് കൊലപാതകവുമായി ബന്ധിപ്പിക്കാന്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത സിബിഐയും കേസ് സിപിഐ എമ്മിനെതിരായ ആയുധമാക്കി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കാരായി രാജന്‍, തലശേരി ഏരിയാ കമ്മിറ്റി അംഗവും മുന്‍ തലശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കം എട്ടുപേരെ പ്രതികളാക്കി.
ഫസലിന്റെ രക്തം പുര വസ്ത്രം ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്ത് നിന്ന് ലഭിക്കുകയും ചെയ്തിരുന്നു.
എന്‍ഡിഎഫും ആര്‍എസ്എസ്സുമായി സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ആര്‍എസ്എസ് കെട്ടിയ കൊടിതോരണങ്ങള്‍ എന്‍ഡിഎഫ് നശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. എന്‍ഡിഎഫുകാര്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ മര്‍ദിക്കുകയും ആര്‍എസ്എസ് കാര്യാലയം ആക്രമിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് സുബീഷ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here