എസ്എഫ്‌ഐ ചരിത്രമെഴുതി; കേരള സര്‍വകലാശാലയില്‍ ഉജ്ജ്വല വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. സര്‍വകലാശാല യൂണിയനില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും എതിരില്ലാതെയാണ് എസ്എഫ്‌ഐ വിജയിച്ചത്. ചെയര്‍മാനായി കൃഷ്ണജിത് ആര്‍ ജി (ലയോള കോളേജ് തിരുവനന്തപുരം), ജനറല്‍ സെക്രെട്ടറിയായി ആദര്‍ശ് എം (എസ് എന്‍ കോളേജ് കൊല്ലം) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായി അമല്‍ ബേബി(സെന്റ്.ഗ്രിഗോറിയസ് കോളേജ് കൊട്ടാരക്കര) ഗോപിക വി (എസ് ഡി കോളേജ് ആലപ്പുഴ), ആരുണി(ഇമ്മാനുവല്‍ കോളേജ് വാഴച്ചില്‍) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ജോയിന്റ് സെക്രെട്ടറിയായി അനീഷ് ജേക്കബ് (സെന്റ് സിറില്‍സ് കോളേജ് അടൂര്‍) ,എസ് കൃഷ്ണദാസ് ശര്‍മ്മ(ശ്രീനാരായണ കോളേജ് ചെമ്പഴന്തി) എന്നിവരും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ആകെ 15 സീറ്റില്‍ 14 സീറ്റും അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കുള്ള ആകെ 5 സീറ്റുകളില്‍ 5 സീറ്റും എസ്എഫ്‌ഐ നേടി.

സെനെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ 8 ഉം എസ്എഫ്‌ഐ കരസ്ഥമാക്കി. പ്രതിന്‍ സാജ് കൃഷ്ണ (തിരുവനന്തപുരം) ജിദ്ദു കെ മധു(കൊല്ലം), ശ്രീജു എസ്.ബി (കൊല്ലം),ശ്രീന .ബി.എസ് (തിരുവനന്തപുരം) ,ജിഷ്ണു എസ്(ആലപ്പുഴ),ജിതിന്‍ എസ് (തിരുവനന്തപുരം) , നജീബ് എസ് (ഗവേഷകന്‍ ),രാഹേഷ് (തിരുവനന്തപുരം)എന്നിവര്‍ സെനെറ്റിലേക് തിരഞ്ഞെടുത്തു.

സ്റ്റുഡന്റസ് കൗണ്‍സിലേക് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 10 സീറ്റുകളില്‍ 9 സീറ്റും എസ്എഫ്‌ഐ കരസ്ഥമാക്കി. വിജയിച്ച സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സര്‍വകലാശാല ആസ്ഥാനത്തു പ്രകടനം നടത്തി. എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News