പ്രതികരിക്കാതെ ചുരുണ്ടുകൂടിയാല്‍ ഭരണ കൂട ഭീകരത എല്ലാവരെയും തേടിയെത്തും; NDTV ക്കെതിരായ സി.ബി.ഐ നടപടിക്കെതിരെ പ്രതിഷേധ സംഗമം

ദില്ലി: ഐ.സി.ഐ.സി.ഐ ബാങ്കില്‍ 48 കോടിരൂപയുടെ വായ്പ തിരിച്ചടക്കാനുണ്ടെന്ന് കാട്ടി NDTV സഹ ഉടമ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും വസതികളില്‍ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ പരിശോധന നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിലുള്ള സി.ബി.ഐ നടപടിക്കെതിരെ ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേത്യത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തിയത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, മുന്‍ കേന്ദ്ര മന്ത്രിയും മധ്യമപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി, മുതിര്‍ന്ന നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍ തുടങ്ങി മാധ്യമ രാഷ്ട്രീയനിയമ രംഗങ്ങളിലെ പ്രമുഖര്‍ പ്രതിഷേധ സംഗമത്തിനെത്തി. എതിര്‍സ്വരങ്ങളുടെയും മാധ്യസ്വാതന്ത്രത്തിന്റെയും മേലുള്ള അധിനിവേശമാണ് മോദി സര്‍ഡക്കാരിന് കീഴില്‍ മൂന്ന് കൊല്ലമായി നടക്കുന്നതെന്ന് അരുണ്‍ ഷൂരി അഭിപ്രായപ്പെട്ടു.

ഒരു മാധ്യമത്തെ തര്‍ക്കാന്‍ മറ്റൊരു മാധ്യമത്തെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും ഷൂരി വ്യക്തമാക്കി. എന്‍ ഡി ടി വി ക്കെതിരായ നീക്കം എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള അപായ സൂചനയാണെന്ന് NDTV സഹ ഉടമ പ്രണോയ് റോയ് ചൂണ്ടിക്കാട്ടി. പ്രതികരിക്കാതെ ചുരുണ്ടുകൂടിയാല്‍ ഇത്തരം ഭരണ കൂട ഭീകരത നാളെ എല്ലാവരെയും തേടി വരുമെന്നും പ്രണോയ് റോയ് കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News