
പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍ സീരീസിലെ പുതിയ ചിത്രവും ലോകം കീഴടക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ഒരേ യൊരു പേര് മാത്രം ക്യാപ്റ്റന്‍ ജാക്‌സപാരോ. ആരു മല്ലാതിരുന്ന ജോണിഡെപ്പിനെ ലോകത്തിന്റെ പ്രിയങ്കരനാക്കിയ കഥാപാത്രം. ആദ്യചിത്രത്തിലേക്കു ജോണി ഡെപ്പിനെ നായകനായി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ഗോര്‍ വെര്‍ബിന്‍സ്‌കി ആകെ കണ്‍ഫ്യൂഷനിലായിരുന്നു.
അലമ്പുലുക്കിലെത്തിയ ഡെപ്പിനെ സംവിധായകന് പിടിച്ചില്ല. പക്ഷേ ‘കടലെത്ര പ്രക്ഷുബ്ധമായാലും ഈ ജാക്ക് സ്പാരോയ്ക്ക് പുല്ലാണ്’ എന്നും പറഞ്ഞു നടക്കുന്ന നായകന് ആ അഭിനയം കിറുകൃത്യമായിരുന്നു. അതിനാല്‍ത്തന്നെയാണു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കും കോടികളെറിഞ്ഞു ഡെപ്പിനെത്തന്നെ നിര്‍മാതാക്കള്‍ പിടിച്ചെടുത്തത്. പിന്നീടിങ്ങോട്ട് ഇതുവരെ ബ്ലാക്ക് പേള്‍ കപ്പലിന്റെ ക്യാപ്റ്റനായി ഡെപ്പ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത് അഞ്ചു തവണ.
എന്നാല്‍ ഇതൊന്നുമല്ല ജോണിഡെപ്പ് അറിയപ്പെടാത്ത ചരിത്രങ്ങള്‍ ഏറെയുണ്ട് ഡെപ്പെന്ന ഹോളിവുഡ് അതികായന്. പേന വിറ്റാണ് ജോണി ഡപ്പിന്റെ യൗവനം തുടങ്ങുന്നത്. റോക്ക് മ്യൂസിക് ബാന്‍ഡ് തുടങ്ങാന്‍ 15 ാം വയസ്സില്‍ സ്‌കൂള്‍ വിട്ടു പോയ ചെറുക്കനാണ് ഡെപ്പ്. ‘മാനസാന്തരം’ സംഭവിച്ചു തിരിച്ചെത്തിയപ്പോള്‍ പ്രിന്‍സിപ്പലാണു പറഞ്ഞത് ‘നിന്റെ വഴി സംഗീതമാണ്…’. അങ്ങനെ കൂട്ടുകാരുമൊത്തു.റോക്ക് മ്യൂസിക്കിന്റെ ലോകത്തേക്ക്. വീട് അന്നേ ഉപേക്ഷിച്ചു, 67 മോഡല്‍ ഷെവി ഇംപാല കാറിലായിരുന്നു താമസം.
ബാന്‍ഡിലെ അംഗത്തിന്റെ പെങ്ങള്‍ ലൊറി ആന്‍ ആലിസണ്‍ എന്ന ആ പാട്ടുകാരി പെണ്‍കുട്ടിയാണു ഡെപ്പിനെ ഹോളിവുഡ് താരം നിക്.ക്കോളാസ് കേജിനു പരിചയപ്പെടുത്തുന്നത്. 21 ാം വയസ്സില്‍ ആദ്യ ചിത്രം ‘എ നൈറ്റ്‌മെയര്‍ ഓണ്‍ എം സ്ട്രീറ്റ്’. പക്ഷേ നാല്‍പതാം വയസ്സിലാണ് 2003ല്‍, ആ ഭാഗ്യം കപ്പലേറിയെത്തിയത്, ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ വേഷത്തില്‍.തുടക്കത്തിലൊരു പരീക്ഷണമെന്ന നിലയിലായിരുന്നു ഡെപ്പിനെ ഡിസ്‌നി സ്റ്റുഡിയോ സിനിമയില്‍ അവതരിപ്പിച്ചത്. പിന്നെ കണ്ടത് ഹോളിവുഡിന്റെ കപ്പിത്താനായി ജോണി ഡെപ്പ് നങ്കൂരമിടുന്നതായിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here