കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് കലൂര്‍ സ്റ്റേഡിയത്തില്‍; ആലുവയില്‍നിന്നു മാറ്റി

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ ജൂണ്‍ 17ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും.ആലുവയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സുരക്ഷയെ കരുതിയാണ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ചടങ്ങുകള്‍ മാറ്റിയത്. മോദി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ എസ്പിജിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.
കൊച്ചി മെട്രോ ഒന്നാഘട്ടത്തില്‍ ആലുവയില്‍നിന്നു പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഇപ്പോള്‍ പൂര്‍ണ്ണസജ്ജമായിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കകം എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ പ്രവര്‍ത്തനക്ഷമമാകും.

രണ്ടാം ഘട്ടത്തിനുള്ള പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here