ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ 150 ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു; ഈ മാസം 14 മുതല്‍ 17 വരെ ഗുജറാത്ത് വേദിയാകും

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. രാജ്യത്ത് ഏറ്റവും പറ്റിയ സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് ഇത്തരം സംഘടനകള്‍. അതുകൊണ്ട് തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കം സജീവമാക്കാനുള്ള തീരുമാനത്തിലാണവര്‍.

ഹിന്ദു രാഷ്ട്രം വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയത് ജനങ്ങള്‍ക്ക് ഹിന്ദുരാഷ്ട്രത്തോടുള്ള ആഭിമുഖ്യമാണ് വെളിവാക്കുന്നതെന്നാണ് ഇവരുടെ പക്ഷം. ഇതിനായി ഹിന്ദു ജനജാഗൃതി സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ പോലും വിളിച്ചിരിക്കുകയാണ്. നരേന്ദ്ര ദബോല്‍ക്കറിന്‍േറതടക്കമുള്ള കൊലകളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സന്‍സ്താന്‍ സന്‍സ്ത എന്ന സംഘടനയുടെ സഹോദര സംഘടനയാണ് ഹിന്ദു ജനജാഗൃതി സമിതി.
2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി ഗുജറാത്തില്‍ 150 ഹിന്ദു സംഘടനകളാണ് യോഗം ചേരുക. ഈ മാസം 14 മുതല്‍ 17 വരെ ഒത്തുകൂടി തന്ത്രങ്ങള്‍ മെനയാനാണ് തീരുമാനം. ഭൂരിപക്ഷം ഇന്ത്യക്കാരും ഹിന്ദുരാഷ്ട്രം ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇതിലേക്കുളള നീക്കം സജീവമാക്കുമെന്നും ഹിന്ദു ജനജാഗൃതി സമിതി വക്താവ് ഉദയ് ദധുരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News