ചൈനീസ് പ്രസിഡന്റ് സീ ജിന്‍പെങ്ങ് മോദിയോട് പറഞ്ഞതും ‘ഭഷൂവാജിയോ ബാബ’യെക്കുറിച്ച് തന്നെ

ഷൂവാജിയോ ബാബ ആരെന്നല്ലേ? ആമിര്‍ഖാന്റെ ദംഗലിന്റെ ചൈനീസ് പേരാണ് ഷൂവാജിയോ ബാബ. നമുക്ക് ഗുസ്തി പിടിക്കാം അച്ഛാ എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താം. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോഡിയോട് കുശലാനേഷണത്തിനിടെയാണ് സീ ജിന്‍ പെങ്ങ് ദംഗലിന്റെ കാര്യം പരാമര്‍ശിച്ചത്.

ചൈനക്കാരുടെ മനസ് കീഴടക്കിയ ദംഗല്‍ താനും കണ്ടുവെന്നും നന്നായി രസിച്ചുവെന്നും സീജിന്‍ പെങ്ങ്
മോദിയെ അറിയിച്ചു. ചൈനീസ് പ്രസിഡന്റിന്റെ പോലും മനം കീഴടക്കിയ ദംഗലിന് വന്‍മതിലിനപ്പുറത്തു നിന്നും വന്‍സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതു വരെയായി 1100 കോടി രൂപയാണ് ദംഗല്‍ ചൈനയില്‍ നിന്ന് കളക്റ്റ് ചെയ്തത്. 7000 തീയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയും ചെയ്യുന്നു. ആമിറിന്റെ പി കെക്കും വന്‍ സ്വീകരണമാണ് ചൈനക്കാര്‍ നല്‍കിയത്. ദംഗല്‍ കൂടി എത്തിയതോടെ ആമിര്‍ഖാന്‍ ചൈനക്കാരുടെയും പ്രിയ താരമായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News