മാണിയെന്ന മാരണം; മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം

മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണിയെന്ന മാരണം എന്ന തലക്കെട്ടോടെയാണ് വീക്ഷണം എഡിറ്റോറിയല്‍ തയ്യാറാക്കിയിരിക്കുന്നത്.

മാണി രാഷ്ടീയ മര്യാദയും സത്യസന്ധതയില്ലാത്ത അപ്പോസ്തലനാണെന്നും കെ എം ജോര്‍ജ് നെഞ്ചുപൊട്ടിമരിച്ചത്, മാണി കാരണമാണെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. മാണിക്ക് രാഷ്ട്ീയമെന്നത്, കച്ചവടം മാത്രമാണ്.

യുഡിഎഫ് 100 തവണ തോറ്റാലും മാണിയെ തിരികെ വിളിക്കറുതെന്നും പത്രം പറയുന്നു.
നാല്‍ക്കവലയില്‍ വിലപേശുന്ന നേതാവാണ് മാണിയെന്നും വീക്ഷണം തുറന്നെഴുതുന്നു.
വിലപേശിയും പിടിച്ചുപറിച്ചും സ്ഥാനമാനങ്ങള്‍ നേടിയെടുക്കുകയാണ് കെ എം മാണി, എന്നും ചെയ്തിട്ടുള്ളത് .
കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്പുകൊണ്ടുള്ള കുത്തേല്‍ക്കാത്തവരായി ആരുമുണ്ടാവില്ലെന്നും മാണിക്കും മകനും മാത്രമുള്ള പാര്‍ട്ടിയാണ് കേരളാകോണ്‍ഗ്രസ് എന്നുമാണ് പത്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News