‘യേശു ക്രിസ്തു അന്ത്യ അത്താഴത്തിന്റെ നേരത്ത് കഴിച്ച വീഞ്ഞിന്റെ പേരില്‍ കേരള കത്തോലിക്കാ സഭയിലെ പുരോഹിതര്‍ എത്ര ലക്ഷം ലിറ്റര്‍ വീഞ്ഞ് ഇതുവരെ കുടിച്ചു കാണും..? ‘സീരിയല്‍ സംവിധായകന്‍ ഉണ്ണി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

പശുവിന്റെ കാര്യത്തില്‍ ചിലര്‍ കാണിക്കുന്നതു തന്നെയാണ് വീഞ്ഞിന്റെ കാര്യത്തില്‍ വേറേ ചിലര്‍ കാണിക്കുന്നത്. ‘ഞങ്ങള്‍ വീഞ്ഞു കുടിക്കും, വേറേയാരും കുടിക്കരുത്’ എന്നത് ഏതു വിശ്വാസത്തിന്റെ ഭാഗമാണ് – മത മേധാവികളോട് സീരിയല്‍ സംവിധായകന്‍ ഉണ്ണി ചെറിയാന്‍.

‘യേശു ക്രിസ്തു അന്ത്യ അത്താഴത്തിന്റെ നേരത്ത് കഴിച്ച വീഞ്ഞിന്റെ പേരില്‍ കേരള കത്തോലിക്കാ സഭയിലെ പുരോഹിതര്‍ എത്ര ലക്ഷം ലിറ്റര്‍ വീഞ്ഞ് ഇതുവരെ കുടിച്ചു കാണും..? ക്രിസ്തു അതിനു മുമ്പും വീഞ്ഞു കഴിച്ചിട്ടുണ്ടാവും. കാനായിലെ കല്യാണത്തിന് വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍ യഥേഷ്ടം വീഞ്ഞുണ്ടാക്കി ചരിത്രം സൃഷ്ടിച്ചയാളാണ് അദ്ദേഹം.

വീഞ്ഞ് അക്കാലത്തെ ഒരു ഭക്ഷണ രീതിയായിരുന്നു. ക്രിസ്തു സംസാരിച്ച ഭാഷ (അരമായ) ഇന്നു നിലവിലില്ല. ക്രിസ്തുവിന്റെ വസ്ത്രധാരണ രീതി പിന്‍തുടരപ്പെടുന്നില്ല. സ്ഥലവും കാലവും ഭാഷയും മാറി. പക്ഷേ വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമായി ഇന്നും നിലനില്‍ക്കുന്നു.

അത് അങ്ങനെ തന്നെ നിന്നോട്ടെ… ഞങ്ങള്‍ വീഞ്ഞു കടിക്കും.. വേറെയാരും കുടിക്കരുത് എന്ന മുഷ്‌ക് ഏതു വിശ്വാസത്തിന്റെ ഭാഗമാണ്? പറഞ്ഞു വരുമ്പോള്‍ പശുവിന്റെ കാര്യത്തില്‍ അതിഹിന്ദുക്കള്‍ കാണിക്കുന്ന വേലത്തരം തന്നെയാണ് വീഞ്ഞിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭയും കാണിക്കുന്നത്.

ഇമ്മാതിരി ഗോഷ്ടികള്‍ കാണിക്കുന്ന സഭാ നടത്തിപ്പിക്കുകരോട് ഒന്നേ പറയാനുള്ളൂ:
എന്തു കഴിക്കണമെന്നും എന്തു കുടിക്കണമെന്നും ഞങ്ങള്‍ക്കറിയാം. വെറുതെ അതിലൊക്കെ ഇടപെടാന്‍ വരല്ലെ… ഇടപെട്ടേ പറ്റൂ എന്നാണെങ്കില്‍ പിന്നൊരു മറുപടിയേയുള്ളൂ: അതങ്ങ് പള്ളീപ്പറഞ്ഞാല്‍ മതി. ഉണ്ണി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News