തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഖത്തര്‍ നിര്‍ത്തലാക്കണം; ഖത്തര്‍ വിഷയത്തില്‍ ഇടപെട്ട് ട്രംപ്

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഖത്തര്‍ ഉടന്‍ നിര്‍ത്തലാക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഖത്തര്‍ അമീറിനെ ഫോണില്‍ ബന്ധപെട്ടു.

ഗള്‍ഫ് മേഖലയിലെ പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്ന് തന്റെ മിഡ്ഡിലീസ്‌റ് സന്ദര്‍ശന വേളയില്‍ പരാതി ഉയര്‍ന്നതായി ട്രംമ്പ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത് സംബന്ധിച്ച് ഖത്തര്‍ പ്രതികരിച്ചിട്ടില്ല. അതെ സമയം അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ ഏററവും വലിയ മിലിറ്ററി ബേസ് ഖത്തറില്‍ ആണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News