ഫസല്‍ വധക്കേസ്: ബിജെപി ബന്ധം വെളിപ്പെടുന്ന പുതിയ തെളിവ് പുറത്ത്; ബിജെപി നേതാവുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്

ഫസല്‍ വധക്കേസില്‍ ബിജെപി ബന്ധം വെളിപ്പെടുന്ന പുതിയ തെളിവ് പുറത്തു വന്നു. ബിജെ പി നേതാവുമായി കുപ്പി സുബിന്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. രണ്ടുവര്‍ഷമാണ് മുന്‍പുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. താന്‍ ഉള്‍പ്പെടെയുള്ള നാല് പേരാണ് എന്‍ ഡി എഫ് പ്രവര്‍ത്തകന്റെ കൊലക്കു പിന്നിലെന്നാണ് വെളിപ്പെടുത്തല്‍.
പ്രദേശത്ത് എന്‍ഡിഎഫുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും സുബീഷ് വെളിപ്പെടുത്തി. കൊലക്കു ശേഷം നാലുപേരും ഒളിവില്‍ പോയി.കുറ്റം സിപി എമ്മിന്റെ തലയിലായപ്പോള്‍ ആശ്വാസമായെന്നും നാട്ടിലേക്ക് തിരിച്ചുവന്നുവെന്നുമാണ് സുബീഷിഷ് വെളിപ്പെടുത്തുന്നത്.

താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് മൊഴി നല്‍കിയത് ഇന്നലെ പുറത്തുവന്നിരുന്നു. ഷിനോജ് പ്രമീഷ് പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വെളിപ്പെടുത്തി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ ഏട്ടുപേരാണ് കേസിലെ പ്രതികളാണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.

എന്നാല്‍ സി ബി ഐ കണ്ടെത്തലുകളെ മറികടക്കുന്ന കണ്ടെത്തലുകളാണ്പുറത്തുവന്നത്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് നിര്‍ണായക വഴിത്തിരിവ്.കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും തുടരുകയാണ്.

കുറ്റവിമുക്തരാക്കണമൊവശ്യപ്പെട്ട് പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന ഇത് നിരാകരിക്കപ്പെടുകയായിരുന്നു. എന്തായാലും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തന്നെ കുറ്റസമ്മതം നടത്തിയതോടെ അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനകാലത്തിന് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കാരായി സഹോദരന്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News