ഷിബു ബേബി ജോണിന് പിന്നാലെ എല്‍ഡിഎഫ് മദ്യനയത്തെ അനുകൂലിച്ച് കെ മുരളീധരനും രംഗത്ത്

ഷിബു ബേബി ജോണിന് പിന്നാലെ കെ മുരളീധരനും എല്‍ ഡി എഫ് മദ്യ നയത്തെ പിന്തുണച്ച് രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളില്ലാത്തതായിരുന്നു യു ഡി എഫ് മദ്യ നയം.  മദ്യ നയം പൂര്‍ണപരാജയമായിരുന്നുവെന്നും ക്ലിഫ് ഹൗസില്‍ നിന്ന് യു ഡി എഫ് നെ കന്റോണ്‍മെന്റ് ഹൗസിലേക്ക് എത്തിച്ചത്, മദ്യ നയമാണെന്നുമാണ് യുഡിഎഫ് യോഗത്തില്‍ മുരളീധരന്‍ പറഞ്ഞത്.

നയത്തിനെതിരെ യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുന്നയിച്ചത് സിപിജോണും മുരളീധരനുമാണ്.കഴിഞ്ഞദിവസം ഷിബു ബേബി ജോണും  എല്‍ഡിഎഫ് മദ്യനയത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News