ആ വിഡിയോ കാണാന്‍ സാധിക്കാത്തതില്‍ എനിക്ക് വിഷമമുണ്ടായി’; ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു; സുചിലീക്ക്‌സിലെ തന്റെ സ്വകാര്യ വീഡിയോയെക്കുറിച്ച് ആദ്യമായി അമലാ പോള്‍

തമിഴകത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുകളാണ് സുചിലീക്‌സ് നടത്തിയത്. ധനുഷ്, ആന്‍ഡ്രിയ,ഹന്‍സിക, തൃഷ,അനിരുദ്ധ് തുടങ്ങിയവരെല്ലാം സുചിലീക്‌സില്‍ കുടുങ്ങിയവരാണ്. നേരത്തെ പ്രഖ്യാപിക്കുന്ന സമയത്ത് ഓരോ തവണയായി ഓരോ ഗോസിപ്പുകളും അതിനൊപ്പം ചിത്രങ്ങളും വീഡിയോകളും സുചിലീക്‌സ് ടിറ്ററിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നു.

മലയാളിയായ അമലപൊളും സുചിലീക്‌സിലെ താരമായിരുന്നു. സുചിലീക്‌സിലെ തന്നെ കുറിച്ചുള്ള പരാമര്‍ശത്തില്‍ അമല ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അമല മദ്യലഹരിയിലെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുചിത്ര കാര്‍ത്തിക് പുറത്ത് വിട്ടിരുന്നു. അമലയുടെ സ്വകാര്യ വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന് സുചിലീക്‌സില്‍ അറിയിപ്പുണ്ടായിരുന്നു. അതെ കുറിച്ച് അമല പറയുന്നത് ഇങ്ങനെ.

ഞായറാഴ്ച എന്റെ ഒരു വിഡിയോ പുറത്തുവിടുമെന്ന് ഞാന്‍ കേട്ടു. ആ വിഡിയോ കാണാന്‍ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡീ ആക്ടിവേറ്റായി.

ആ വിഡിയോ കാണാന്‍ സാധിക്കാത്തതില്‍ എനിക്ക് വിഷമമുണ്ടായി’. ഒരു തമിഴ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അമല ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിവാഹ മോചനത്തിന് ശേഷം അമല ഇപ്പോള്‍ സിനിമകളുടെ തിരക്കിലാണ്. തമിഴില്‍ ധനുഷ് നായകനായ ഭവി.ഐ.പി 2′ വാണ് അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here