കണ്ണില്‍ നോക്കി മനസ്സുവായിക്കാം; പുരുഷന്‍മാരെ തോല്‍പ്പിച്ച് സ്ത്രീകള്‍; മലയാളിയുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

കണ്ണില്‍ നോക്കി മനസ്സുവായിക്കാനുളള കഴിവ് പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണെന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ചിരിക്കുകയാണ് ഒരു മലയാളി. കേംബ്രിഡ്ജ് സര്‍വ്വകാലാശാലയില്‍ നടന്ന പഠനത്തിലാണ് പുരുഷന്‍മാരെ തോല്‍പ്പിച്ച് സ്ത്രീകള്‍ മനസ്സുവായനയില്‍ മുന്നിലെത്തിയത്. ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ വരുണ്‍ വാര്യരുടെ നേതൃത്വത്തിലുളള സംഘത്തിന്റേതാണ് കണ്ടുപിടുത്തം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 89,000 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. വെറും നിരീക്ഷണം മാത്രമായിരുന്നില്ല. ശാസ്ത്രീയമായ പരിശോധനയില്‍ മനസ്സുവായിക്കാനുളള കഴിവ് ഡിഎന്‍എയുമായി ബന്ധപ്പെട്ടതാണെന്നും സംഘം കണ്ടെത്തി.

ക്രോമസോം 3 യിലെ ചില ജനിതക വ്യതികരണങ്ങളാണ് കണ്ണില്‍ നോക്കി മനസ്സുവായിക്കാനുള്ള സ്ത്രീകളുടെ അധികശേഷിക്കു പിന്നിലെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ പുരുഷന്‍മാരില്‍ ക്രോമസോം 3യുടെ സ്വാധീനം ഗവേഷകര്‍ക്ക് ദര്‍ശിക്കാനായില്ല.

20 വര്‍ഷം മുന്‍പാണ് കേംബ്രിഡ്ജ് സര്‍വകലാശാല ഇതുസംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ചതെങ്കിലും ആധികാരികമായ കണ്ടെത്തലുകള്‍ നടന്നത് ഇപ്പൊഴാണെന്നത് വരുണ്‍ വാര്യരുടെ നേതൃത്വത്തിലുളള സംഘത്തിന്റെ പഠനത്തെ ശ്രദ്ധേയമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News