ധോണി ക്രിക്കറ്റ് ഗ്രൗണ്ടിലെ മഹേന്ദ്ര ബാഹുബലി ; ട്വിറ്ററില്‍ ചര്‍ച്ചയായി സെവാഗിന്റെ കമന്റ്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ എം.എസ് ധോനിയെ മഹേന്ദ്ര ബാഹുബലിയെന്ന് വിളിച്ച് വീരേന്ദര്‍ സെവാഗ്. ലങ്കക്കെതിരെ ധോനി വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്നതിനിടെയായിരുന്നു കമന്ററി ബോക്‌സില്‍ സേവാഗ് ധോണിയെ ബാഹുബലിയാക്കിയത്. ബാഹുബലിയുടെ കരുത്തോടെയായിരുന്നു ലങ്കക്കെതിരെ ധോണിയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറിയിലേക്ക് പന്തുകള്‍ പാഞ്ഞത്.

ധോണിയുടെ കൂറ്റനടികള്‍ കണ്ട് സെവാഗ് ക്രിക്കറ്റ് ഗ്രൗണ്ടിലെ മഹേന്ദ്ര ബാഹുബലിയാണ് ധോണിയെന്നാണ് കമന്റ് ചെയ്തത്. 52 പന്തില്‍ 63 റണ്‍സിടച്ച് മികച്ച ബാറ്റിങ്ങാണ് ധോനി പുറത്തെടുത്തത്. ഏഴു ഫോറും രണ്ടു സിക്സും ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നു.ഏകദിനത്തില്‍ 62-ാം അര്‍ധസെഞ്ചുറിയും ധോനി പിന്നിട്ടു.

സെവാഗ് ധോനിയെ ബാഹുബലിയെന്ന് വിളിച്ചതോടെ ട്വിറ്ററിലും ഇത് ചര്‍ച്ചാവിഷയമായി. കളി ഇന്ത്യ തോറ്റെങ്കിലും ധോണിക്ക് സേവാഗ് നല്‍കിയ വിശേഷണം ആരാധകലോകത്ത് വലിയ ചര്‍ച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel