മദ്യപാനം മിതമെങ്കിലും കുഴപ്പമെന്ന് പഠനറിപ്പോര്‍ട്ട്

കുടി,വളരെ കുറച്ചാണെങ്കിലും കുഴപ്പമാണ്. കുറച്ചു കുടിച്ചാലും തലച്ചോറിനു കുഴപ്പമാണ്, വികാരത്തിനും ബുദ്ധിക്കും ഒക്കെ അതു ദോഷം ചെയ്യും. മേധാക്ഷയത്തിനു വരെ കുറഞ്ഞ കുടി വഴിവയ്ക്കും. പറയുന്നത് ഡോ. ബി. ഇക്ബാല്‍.

‘മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവായി കരുതപ്പെട്ടിരുന്നു. ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റുമുള്ള രക്തയോട്ടം മിതമായ മദ്യപാനം വര്‍ധിപ്പിക്കുമെന്ന് രോഗികളോട് ഡോക്ടര്‍മാര്‍ പറയാറുമുണ്ടായിരുന്നു.

അമിത മദ്യപാനം മാത്രമാണ് ആരോഗ്യത്തിന് ഹാനികരമെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ അടുത്തകാലത്ത് നടത്തിയ പഠനത്തില്‍ മിതമായ മദ്യപാനം തലച്ചോറിന്റെ ചില ഭാഗങ്ങളെ ദ്രവിപ്പിക്കാം എന്ന് കണ്ടെത്തിയിരിക്കുന്നു.

‘തലച്ചോറിലെ വികാരത്തേയും ഓര്‍മ്മശക്തിയേയും മറ്റും നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്ന പ്രധാനപെട്ട ഭാഗത്താണ് തകരാറ് സംഭവിക്കുക. 30 വര്‍ഷം നീണ്ടുനിന്ന പഠന റിപ്പോര്‍ട്ട് ബിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ 2017 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മദ്യപാനം മേധാക്ഷയത്തിന്റെ ഒരു പ്രധാനകാരണമാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ഇത് സംബന്ധിച്ചെഴുതിയ മുഖപ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.’2014 ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച് മറ്റൊരു ലേഖനത്തില്‍ മിതമായ മദ്യപാനം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തില്ലെന്നും പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News