അമിത്ഷായ്ക്ക് എന്ത് ഗാന്ധിജി; കേവലം ബനിയ ജാതിക്കാരന്‍; ഗാന്ധിജിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ഷാ മാപ്പു പറയണമെന്ന ആവശ്യം ശക്തമാകുന്നു

ദില്ലി: ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കേവലം ബനിയ ജാതിക്കാരന്‍ മാത്രം. രാഷ്ട്രപിതാവിനെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ച അമിത് ഷാ രംഗത്തെത്തി. ബുദ്ധിമാനായ ‘ബനിയ’ ക്കാരനാണ് ഗാന്ധിയെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. വണിയ വിഭാഗത്തില്‍ പെടുന്ന ജാതിയാണ് ബനിയ.

വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം നടത്തുന്നതിനിടെയായിരുന്നു ഷായുടെ വിവാദ പരാമര്‍ശം. ബുദ്ധിമാനായ ബനിയ ആയിരുന്നു ഗാന്ധി. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതെന്നും ഷാ പ്രസംഗിച്ചു.

ഷായുടെ പരാമര്‍ശം വലിയ വിവാദമായിട്ടുണ്ട്. മുഖ്യപ്രതിപക്ഷ പാര്‍ട്ടികളെല്ലാം അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യസമരസേനാനികളെയും മഹാത്മാഗാന്ധിയെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജ്വാല അഭിപ്രായപ്പെട്ടു.
രാഷ്ട്രപിതാവിനെ ജാതി പറഞ്ഞ് ബി ജെ പി അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News