രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ; രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിലും ചിത്രങ്ങള്‍ക്ക് നിരോധനം; ആവിഷ്‌കാര സ്വതന്ത്യം കവര്‍ന്നെടുക്കുന്നുവെന്ന് കമല്‍

രാജ്യാന്ത്യര ഹ്രസ്വ ചലച്ചിത്രമേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത് വെമുല, കശ്മീര്‍, ഖചഡവിലെ വിദ്യാര്‍ത്ഥി സമരം എന്നി വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്.

രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായി സംവിധായകന്‍ കമല്‍ പറഞ്ഞു. കേന്ദ്ര നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും കമല്‍ കുറ്റപ്പെടുത്തി.

രോഹിത് വെമുലയുടെ മരണവും തുടര്‍ന്ന് സാമൂഹ്യനീതിക്ക് വേണ്ടിയുണ്ടായ പോരാട്ടവും പ്രതിപാതിക്കുന്ന പി.എന്‍ രാമ്ചന്ദ്രയുടെ ‘ദി അണ്‍ബെറെബില്‍ ബീങ് ഓഫ് ലൈറ്റ്‌നെസ്’, കശ്മീരിലെ സംഘര്‍ഷാവസ്ഥയും അവിടുത്തെ യുവാക്കളെ അത് ഏത് രീതിയില്‍ ബാധിക്കുന്നുവെന്ന് കാണിക്കുന്ന എന്‍.സി ഫസിലിന്റെ ‘ഇന്‍ ദി ഷെയിഡ് ഓഫ് ഫോളന്‍ ചിനാര്‍’, ഖചഡവിലെ വിദ്യാര്‍ത്ഥി സമരവും അതിനു പിന്നിലെ കാരണവും തേടുന്ന കാത്തു ലൂക്കോസിന്റെ ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച് ‘ എന്നീ ചിത്രങ്ങള്‍ക്കാണ് പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്.

കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രങ്ങള്‍ വിലക്കിയത്. രാജ്യത്ത് അപ്യഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്. ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് അത്യാവശ്യമാണെന്നും കമല്‍ വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് വേണ്ടിയുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഈ 3 ചിത്രങ്ങളും തിരഞ്ഞെടുത്തത്. നടപടി പുന:പരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആ!വശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ കമലും വൈസ് ചെയര്‍ പേ!ഴ്‌സണ്‍ ബീനാ പോളും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News