മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം; അന്തം വിട്ട് മാതാപിതാക്കള്‍

ഇന്ത്യയിലെ ഹോട്ടസ്റ്റ് ലേഡി എന്നറിയപ്പെടുന്ന സണ്ണി ലിയോണിനെപ്പോലെയാകാന്‍ ആഗ്രഹിച്ച് ഒരു പെണ്‍കുട്ടി. ഇങ്ങനെയൊരാഗ്രഹം തോന്നിയാലും പെണ്‍കുട്ടികള്‍ ഇക്കാര്യം പരസ്യമായി പറയാനും തയ്യാറാകില്ല. . എന്നാല്‍ അങ്ങനൊരു പെണ്‍കുട്ടിയുണ്ട്. സണ്ണി ലിയോണ്‍ ആകണമെന്ന് പറയുന്ന ലോകത്തെ ആദ്യത്തെ പെണ്‍കുട്ടിയാകും ഇത്. അതും ഒരു ഇന്ത്യക്കാരി. തന്റെ ശരീരം തന്റേത് മാത്രമാണെന്നും സെക്‌സിലൂടെ തനിക്ക് ജീവിതം ആസ്വദിക്കണമെന്നും സ്വന്തം മാതാപിതാക്കളോടു തുറന്നു പറയാന്‍ ധൈര്യം കാട്ടുന്ന ഏതെങ്കിലും പെണ്‍കുട്ടികളുണ്ടാകുമോ.? എങ്കില്‍ ഉണ്ട്.

സെക്‌സും വയലന്‍സും ദൃശ്യവല്‍ക്കരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാം ഗോപാല്‍ വര്‍മയുടെ പുതിയ ഹ്രസ്വചിത്രമാണ് എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം എന്നത്. ഒരു അച്ഛനും അമ്മയും മകളും അവരുടെ സംഭാഷണങ്ങളുമാണ് ചിത്രത്തിലുടനീളം. മകളുടെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങായി മാതാപിതാക്കള്‍. മകളുടെ പല വാദങ്ങള്‍ക്ക് മുന്നിലും പകച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍.
സണ്ണി ലിയോണിനെ പോലെയായാല്‍ നിനക്കൊരു വിവാഹം ഉണ്ടാകുമോ എന്ന അച്ഛന്റെ ചോദ്യത്തിന് മകള്‍ നല്‍കുന്ന മറുപടി ഇങ്ങനെ. ‘സണ്ണി ലിയോണിനും ഉണ്ട് ഭര്‍ത്താവും കുടുംബവും’ എന്ന്. ചിത്രത്തിലുടനീളം മകളും മാതാപിതാക്കളും തമ്മിലുള്ള സംഭാഷണമാണ്. തന്റെ ആഗ്രഹം നേടുന്നതിനായി മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുന്ന മകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അച്ഛനായി മാര്‍ക്കണ്ഡ് ദേശ്പാണ്ഡേയും അമ്മയായി ദിവ്യ ജഗ്ദലെയും മകളായി നൈന ഗാംഗുലിയുമാണ് വേഷമിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് യു ട്യൂബില്‍ പബ്ലിഷ് ചെയ്ത ഹ്രസ്വചിത്രം ഇതു വരെ കണ്ടത് നാല് ലക്ഷത്തിലേറെപ്പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News