നിങ്ങളെ മാനസികരോഗിയാക്കാന്‍ അതുമതി; ദു:ഖം വരുമ്പോള്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

മനുഷ്യന്റെ സ്ഥായീഭാവം ദു:ഖം ആണെന്നാണ് പറയാറ്. കരഞ്ഞു ജനിക്കും കരയിപ്പിച്ച് മരിക്കും. ജീവിതത്തിലുടനീളം ദ:ഖം നിഴലായി നമ്മുടെ കൂടെയുണ്ടാകും. ദു:ഖത്തെ പല തരത്തില്‍ നേരിടുന്നവരുണ്ട്. ചിലര്‍ പിടിച്ചു നില്‍ക്കും, ചിലര്‍ തകര്‍ന്നു പോകും. ദു:ഖം വരുമ്പോള്‍ ചെയ്യരുതാത്ത 5 കാര്യങ്ങള്‍

1.ദു:ഖം അലിയിക്കാന്‍ മദ്യം വേണ്ട
മദ്യം ശീലമുളളവര്‍ പറയുന്ന ഒരു കാര്യമാണ് രണ്ടെണ്ണം അടിച്ചാല്‍ പ്രശ്‌നങ്ങളെല്ലാം മാറുമെന്ന്. എന്നാല്‍ അതൊരു തോന്നല്‍ മാത്രമാണ്. മദ്യം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല മാനസിക നിലയേയും തകര്‍ക്കും. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാനേ മദ്യം ഉപകരിക്കൂ.
2.ജോലിഭ്രാന്ത്
അമിതമായി ജോലി ചെയ്ത് ദു:ഖം മറക്കാമെന്ന് വിചാരിക്കുന്നവരുണ്ട്. അതെല്ലാവര്‍ക്കും ഗുണം ചെയ്യില്ല. ഒരു ദിവസം കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ലെങ്കില്‍ അത് ചെയ്യുക. അല്ലെങ്കില്‍ ടിവി കാണാനാണ് തോന്നുന്നതെങ്കില്‍ അത് ചെയ്യുക.

3.കൊക്കൂണിലൊതുങ്ങല്‍
ദു:ഖം വരുമ്പോള്‍ ആരോടും സംസാരിക്കാതെ മുറിയടച്ചിരിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ്. അതത്ര നല്ല കാര്യമല്ല. നിങ്ങളെ മാനസിക രോഗിയാക്കാന്‍ അതു മതി. പ്രിയപ്പെട്ടവരോട് സംസാരിക്കുക.

4.ജീവിതത്തെ പൊടുന്നനെ മാറ്റി മറിയ്ക്കല്‍
ദു:ഖമുണ്ടാകുമ്പോള്‍ പൊടുന്നനെ തീരുമാനമെടുക്കുന്നത് ബുദ്ധിയല്ല.ചിലര്‍ ജോലി വിടാനും വീടു വില്‍ക്കാനുമൊക്കെ ശ്രമിക്കും.സമയമെടുത്ത് ചിന്തിച്ചു മാത്രമേ തീരുമാനം എടുക്കാവൂ.

5.നിങ്ങളോടു തന്നെ ക്രൂരരാവല്‍
വലിയ നഷ്ടമുണ്ടാവുമ്പോഴൊക്കെ ഭക്ഷണമടക്കം വേണ്ടെന്നു വക്കുന്നവരോട്, മുറിവുണങ്ങാന്‍ സമയമെടുക്കും. നിങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കുക.ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലെങ്കിലും എന്തെങ്കിലും വെറുതെ ക!ഴിക്കുക.ഉറങ്ങാനാവുന്നില്ലെങ്കിലും കിടക്കയില്‍ കിടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News