അല്‍ ജസീറ ചാനലിന് യു എ ഇയിലും ബഹ്‌റൈനിലും നിരോധനം; സൗദിയില്‍ ഓഫീസ് അടച്ചുപൂട്ടി

ദുബൈ: ലോക പ്രശസ്തമായ അല്‍ ജസീറ ചാനല്‍ യു എ ഇ യും ബഹ്‌റൈനും ബ്ലോക്ക് ചെയ്തു. ഖത്തര്‍ സര്‍ക്കാരിന്റെ ടി വി നെറ്റ് വര്‍ക്കായ അല്‍ ജെസിറായും സ്‌പോര്‍ട്‌സ് ചാനെലും ആണ് ഈ രാജ്യങ്ങള്‍ വിലക്കയിയത്. സൗദി അറേബ്യ അല്‍ജസിറയുടെ ഓഫീസ് അടച്ചു പൂട്ടി.
ഖത്തര്‍ രാജ്യത്തോട് ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നവര്‍ക് കനത്ത പിഴയും ജയില്‍ വാസവും ശിക്ഷയായിരിക്കുമെന്നും യു എ ഇ പ്രഖ്യാപിച്ചിട്ടുണ്ട്

യു എ യില്‍ ഖത്തര്‍ സ്വദേശികള്‍ക്കു ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ല. യു എ യിലുള്ള എല്ലാ ഖത്തര്‍ സ്വദേശകളും ടൂറിസ്റ്റികളും 14 ദിവസങ്ങള്‍ക്കകം രാജ്യം വിട്ടു പോകണമെന്ന് യു എ ഇ നിര്‍ദേശം നല്‍കി. അവരുടെ വിസ നീട്ടികൊടുക്കുന്നതല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here