ദംഗല്‍ താരം സൈറ വാസിം അപകടത്തില്‍ പെട്ടു; കാര്‍ നിയന്ത്രണം വിട്ട് ദാല്‍ തടാകത്തില്‍

ശ്രീനഗര്‍; ആമിര്‍ഖാന്‍ ചിത്രം ദംഗലിലൂടെ ഏവരുടേയും മനം കവര്‍ന്ന സൈറ വാസിം അപകടത്തില്‍ പെട്ടു. സൈറ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ദാല്‍ തടാകത്തിലേക്ക് മറിയുകയായിരുന്നു. കാറപകടത്തില്‍നിന്നും താരം അദ്ഭുതകരമായി രക്ഷപ്പെട്ടു.
ആമിര്‍ ചിത്രം ദംഗലില്‍ ഗീത ഫൊഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കശ്മീരി സ്വദേശി സൈറ വസിം ശ്രീനഗറില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ കാര്‍ നിയന്ത്രണം വിട്ട് ദാല്‍ തടാകത്തിലേക്ക് പതിക്കുകയായിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട സൈറക്ക് അപകടത്തില്‍ പരുക്കേറ്റിട്ടില്ലെന്നും സുഹൃത്തിന് ചെറിയ രീതിയില്‍ പരുക്ക് പറ്റിയതായും വ്യക്തമായിട്ടുണ്ട്.

ആമിര്‍ ഖാനൊപ്പം സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സൈറ ഇപ്പോള്‍. എന്തായാലും താരം അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ചലച്ചിത്രപ്രേമികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News