
പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ ഭീഷണി.
എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് എന്നാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള ഭീഷണി.
ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ ഓഡിയോയും വീഡിയോയും പുറത്തുവന്നതോടെയാണ് സുരേന്ദ്രന് കലിപൂണ്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ വധിച്ചതെന്നാണ് സുബീഷിന്റെ വെളിപ്പെടുത്തല്‍. പടുവിലായി മോഹനന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് സുബീഷിനെ പൊലീസ് പിടികൂടിയിരുന്നത്. ഇതാണ് ഡി വൈ എസ് പിമാര്‍ക്കെതിരെ ഭീഷണിയുടമായി രംഗത്തെത്താന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here