
മക്കളുടെ എണ്ണത്തില്‍ സെഞ്ച്വറി തികയ്ക്കാനാഗ്രഹിക്കുന്നത് ക്രിക്കറ്റിനെ ജീവിതത്തേക്കാളേറെ സ്‌നേഹിക്കുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ്. ദൈവം തരുന്നത് ഇരുകൈയും നീട്ടി വാങ്ങുന്നു എന്നുപറയുന്ന ഇദ്ദേഹം കുടുംബാസൂത്രണം മതവിരുദ്ധമാണെന്നും വിശ്വസിക്കുന്നു.
പാകിസ്ഥാനിലെ ബലൂചിസ്താനിലെ ക്വറ്റയില്‍ നിന്നുള്ള 43 കാരനായ ജാന്‍ മുഹമ്മദിന് നിലവില്‍ 38 മക്കളാണുള്ളത്. ഒരാഴ്ച മുതല്‍ 16 വയസുവരെ പ്രായമുള്ള മക്കളാണ് ഡോക്ടറും വ്യവസായിയുമായ ജാന്‍ മുഹമ്മദിന്റെ വീട്ടിലുള്ളത്. ജാനിന്റെ പ്രതിമാസ കുടുംബ ചെലവ് ഒരു ലക്ഷം രൂപയ്ക്ക് മേലെയാണ്.
100 മക്കള്‍ വേണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഈ ആഗ്രഹ സഫലീകരണത്തിന് നാലാമതൊരു കല്ല്യാണം കഴിക്കുന്നതിനായി ജാന്‍ മുഹമ്മദ് തയ്യാറെടുത്തിട്ട് വര്‍ഷമൊന്നുകഴിഞ്ഞു. പക്ഷേ സ്ത്രീകളാരും തയ്യാറാവുന്നില്ലെന്നാണ് ജാന്‍ മുഹമ്മദിന്റെ പരാതി. സ്ത്രീകളുടെ നിസ്സഹകരണം കൊണ്ടൊന്നും പിന്മാറാന്‍ തയ്യാറല്ലെന്നും ജാന്‍ മുഹമ്മദ് പറയുന്നു.
ജാന്‍ മുഹമ്മദിന്റെ കുടുംബ വീഡിയോ കാണാം
ഇരുപതിലേറെ മക്കളുള്ള മൂന്ന് പേരെയാണ് പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ജനസംഖ്യാകണക്കെടുപ്പില്‍ കണ്ടെത്തിയത്. ജാന്‍ മുഹമ്മദിന് പുറമെ 36ും 20ും മക്കളുള്ള രണ്ട് പേരെയും പുതിയ സെന്‍സസ് പരിചയപ്പെടുത്തുന്നു. ഇവരുടേയും അടിസ്ഥാന വിശ്വാസം ദൈവം തരുന്നത് സ്വീകരിക്കുക എന്നതുതന്നെ.
പ്രപഞ്ചത്തെയും മനുഷ്യകുലത്തെയും സൃഷ്ടിച്ചത് ദൈവമായിരിക്കെ കുട്ടികളെ ജനിപ്പിക്കുക എന്ന പ്രകൃതി നിയമത്തില്‍ നിന്ന് എന്തിന്മാറിനില്‍ക്കണമെന്ന് 36 മക്കളുള്ള ഗുല്‍സാര്‍ഖാന്‍ ചോദിക്കുന്നു. ബാനു സ്വദേശിയായ ഈ 57 കാരന്‍ ഇപ്പോള്‍ മൂന്നാംഭാര്യയോടൊപ്പമാണ് താമസം. ഗുല്‍സാര്‍ ഖാന്റെ മുപ്പത്തിയേഴാമത്തെ കുട്ടിക്ക് മൂന്നാം ഭാര്യ ഉടന്‍ ജന്മം നല്‍കും. തന്റെ മക്കള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ മറ്റ് കൂട്ടുകാരുടെ ആവശ്യമില്ലെന്ന് സമുദായത്തില്‍ ഏറെ സ്വാധിനമുള്ള ഗുല്‍സാര്‍ഖാന്‍ 23 പേരക്കുട്ടികള്‍ക്കൊപ്പമിരുന്ന് പറയുന്നു.
ഗുല്‍സാറിനുള്ളത് 15 സഹോദരങ്ങളാണ്. പിതാവിനെയും സഹോദരന്‍ ഗുല്‍സാറിനെയും അനുകരിക്കുന്ന മസ്താന്‍ ഖാന്‍ വസീറിനുള്ളത് മൂന്ന്ഭാര്യമാരിലായി 22 കുട്ടികളാണ്. പക്ഷേ പേരക്കുട്ടികള്‍ എത്രയുണ്ടെന്ന കണക്ക് മസ്താന്‍ ഖാനറിയില്ല.
19 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലെ ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് അതിശയിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. സെന്‍സസിലെ പ്രാഥമിക കണക്കനുസരിച്ച് പാകിസ്ഥാനിലെ ജനസംഖ്യ 20 കോടി കവിയുമെന്ന് കരുതുന്നു. തെക്കനേഷ്യയില്‍ ഏറ്റവും കൂടുതല്‍ ജനന നിരക്കുള്ള രാജ്യമാണ് പാകിസ്ഥാന്‍. ഒരു സ്ത്രീക്ക് മൂന്ന് കുട്ടികള്‍ എന്നതാണ് ഇവിടുത്തെ ശരാശരി നിരക്കെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയും പാകിസ്ഥാനിലെ ജനസംഖ്യാ വര്‍ധനവിന് കാരണമാകുന്നുണ്ടെന്ന് കരുതുന്നു. കൂടുതല്‍ശക്തരാവുകയെന്നതാണ് ഓരോ ഗോത്രത്തിന്റെയും ആവശ്യം. തങ്ങള്‍ കൂടുതല്‍ ശക്തരാകുന്നതോടെ എതിരാളികളുടെ കൂടുതല്‍ ഭയപ്പെടും.അതുകൊണ്ടുതന്നെ കൂടുതല്‍ കുട്ടികള്‍ സമുദായത്തിലുണ്ടാകണമെന്നും ജാന്‍ മുഹമ്മദും ഗുല്‍സാര്‍ഖാനും മസ്താന്‍ ഖാന്‍ വസീറും
ഒരുപോലെ പറയുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here