സണ്‍സ്‌ക്രീന്‍ പുരട്ടുന്നവര്‍ കൂടിവരികയാണ്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സണ്‍സ്‌ക്രീന്‍ സഹായിക്കുന്നു. എന്നാല്‍ സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ വരുത്തു ചില തെറ്റുകള്‍ പലപ്പോഴും ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു.
സണ്‍സ്‌ക്രീന്‍ സൂര്യ പ്രകാശത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒന്നാണ്. എന്നാല്‍ ഇതുപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ മുഖത്തെ പല ഭാഗങ്ങളെ ഒഴിവാക്കുന്നു. കഴുത്തിന്റെ പിന്‍ഭാഗം, ചെവിയുടെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സണ്‍സ്‌ക്രീന്‍ പുരേട്ടണ്ടത് അത്യാവശ്യമാണ്.
പലരും സണ്‍സ്‌ക്രീന്‍ വാങ്ങിക്കുമ്പോള്‍ ഗുണത്തേക്കാള്‍ അതിന്റെ വിലയ്ക്കാണ് പ്രാധാന്യം നല്‍കുക. എന്നാല്‍ ഇത് പലപ്പോഴും അബദ്ധങ്ങളിലാണ് നിങ്ങളെ കൊണ്ടു ചെന്നു ചാടിക്കുക. എസ് പി എഫ് എന്നാല്‍ എന്തെന്ന് അറിയാത്തവരായിരിക്കും പലപ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും. എന്നാല്‍ സൂര്യ പ്രകാശത്തിന്റെ ശക്തിയേറിയ കിരണങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ എസ് പി എഫ് വേണം എതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ഉപയോഗിക്കുമ്പോള്‍ സൂര്യ പ്രകാശത്തില്‍ നിന്നും കൂടുതല്‍ പ്രതിരോധം ലഭിയ്ക്കുന്ന സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഒരു സണ്‍സ്‌ക്രീനിന്റെ കാലാവധി മാക്‌സിമം മൂന്ന് വര്‍ഷമാണ്. ഉപയോഗിക്കേണ്ട രീതി വ്യത്യസ്തമാണ്. കാരണം, ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് മൂന്ന് മണിക്കൂറിനു ശേഷം വീണ്ടും ഉപയോഗിക്കുക. പലരും പുറത്തു പോകുന്ന സമയത്താണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. എന്നാല്‍ പുറത്തു പോകാന്‍ ഒരുങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്.
Get real time update about this post categories directly on your device, subscribe now.