വിമാനത്തില്‍ ദമ്പതികളുടെ പരസ്യ ശാരീരിക ബന്ധം; സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യാത്രക്കാരുടെ പ്രതിഷേധം; അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം ലണ്ടന്‍ എയര്‍വേയ്‌സിലാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്. മാഞ്ചസ്റ്ററില്‍ നിന്നും ഇബിസയിലേക്കുള്ള റൈന്‍എയര്‍ വിമാനത്തിനകത്ത് ദമ്പതികള്‍ പരസ്യമായി ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കവെ യാതൊരു സങ്കോചവുമില്ലാതെയായിരുന്ന ഇവരുടെ പ്രവൃത്തി.

ദമ്പതിമാര്‍ പരസ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് മറ്റ് യാത്രക്കാര്‍ മൊബൈലിലും മറ്റും പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. ദമ്പതിമാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട സമയത്ത് പ്രതിഷേധിക്കാതിരുന്ന മറ്റ് യാത്രക്കാര്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

യാത്രക്കാരില്‍ ചിലരാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും. സംഭവം ഇപ്പോള്‍ വലിയ വിവാദമായിട്ടുണ്ട്. പരസ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് തെറ്റാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ വീഡിയോ പ്രചരിപ്പിച്ചതാണ് വലിയ തെറ്റെന്ന് വാദിക്കുന്നവരും കുറവല്ല. എന്തായാലും സംഭവത്തില്‍ ലണ്ടന്‍ എയര്‍വേഴ്‌സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News