കടുത്ത വേനലുകളിലും മറ്റും വനത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുമ്പോഴാണ് വന്യജീവികള്‍ ഗ്രാമങ്ങളിലേക്കിറങ്ങുന്നത്. ഗ്രാമങ്ങളിലേക്കിറങ്ങി കൃഷിയും മറ്റും നശിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ഗ്രാമങ്ങളിലെത്തുന്നതോടെ സുലഭമായി കാര്‍ഷിക വിളകള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവ നാട്ടിലേക്കിറങ്ങുന്നത്.
എന്നാല്‍ കാര്‍ഷിക വിളകളുടെ സീസണ്‍ തീരും വരെ രാപകലില്ലാതെ നാട്ടിന്‍പുറങ്ങളില്‍ ഇവ മേഞ്ഞുനടക്കും. പക്ഷേ വ്യാപകമായ കൃഷി നാശമാണ് തല്‍ഫലമായുണ്ടാകുക. പാലക്കാട്, വയനാട്, ഇടുക്കി തുടങ്ങി വനയോര ജില്ലകളിലാണ് ഇത്തരത്തില്‍ വന്യമൃഗശല്യം രൂക്ഷമായുള്ളത്. എന്നാല്‍ ഇങ്ങനെസുള്ള വന്യമൃഗശല്യം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടങ്കിലും അവയെല്ലാം പരാജയപ്പെട്ടുപോയിട്ടേയുള്ളു.
പക്ഷേ വര്‍ഷങ്ങള്‍ക്കു മുമ്പ് പയറ്റി മടുത്ത തന്ത്രം ഒന്നുകൂടി പയറ്റാന്‍ തിരുമാനിച്ചിരിക്കയാണ് വനം വകുപ്പ്. വനത്തിനുള്ളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് മൃഗങ്ങള്‍ക്കുള്ള ഫലങ്ങള്‍ കാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിച്ച് കാട്ടില്‍ നിന്ന് നാട്ടിലേക്കുള്ള വരവ് തടയുന്നതാണ് പദ്ധതി. പാലക്കാട് ഫോറസ്റ്റ് ഡിവിഷനാണ് ഇങ്ങനെയൊരു നീക്കവുമായി ഇറങ്ങിയിട്ടുള്ളത്.
വാളയാര്‍ റെയ്ഞ്ചില്‍ ഈ പദ്ധതിക്ക് തുടക്കമായി.അതേസമയം ഇങ്ങനെയൊരു പദ്ധതിയ്ക്ക് സാധ്യതയുണ്ടായിട്ടും സംസ്ഥാന തലത്തില്‍ ഇതുവരേയും യാതൊരു നീക്കവും ഉണ്ടായിട്ടില്ല. അതത് ഡിവിഷനുകള്‍ക്ക് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് മാത്രമേയുള്ളു. ഇത്
പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ കാട്ടിനുള്ളില്‍ നടുന്നതിനായി ബദാം, പ്ലാവ്, മാവ്, പേര, ഞാവല്‍ തുടങ്ങിയവയുടെ തൈകള്‍ ശേഖരിച്ചുകഴിഞ്ഞതായി വനപാലകര്‍ വ്യക്തമാക്കി.
ചക്കയും മാങ്ങയും ബദാമും പേരക്കയും ഞാവല്‍ പഴവുമെല്ലാം കാട്ടില്‍ത്തന്നെ ലഭിക്കുമ്പോള്‍ വന്യജീവികള്‍ക്ക് കാടിറങ്ങേണ്ടി വരില്ലെന്നാണ് വനപാലകരുടെ കണക്കുകൂട്ടല്‍.ഇതോടെ ഇനി വന്യമൃഗങ്ങള്‍ക്ക് നല്ല നാടന്‍ ഫലങ്ങള്‍ രുചിയോടെ കാട്ടിനുള്ളില്‍ തന്നെ ലഭിക്കുമെന്ന് ചുരുക്കം
Get real time update about this post categories directly on your device, subscribe now.