കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ്ങിന് ചീമുട്ടയേറ്

ഭുവനേശ്വര്‍: കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ്ങിനെതിരെ ചീമുട്ടയേറ്. ഭുവനേശ്വേറിലെ ഗസ്റ്റ് ഹൌസില്‍ നിന്ന് ഒരു ചടങ്ങില്‍പങ്കെടുക്കാന്‍ പോകവെയാണ് വഴിയില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചീമുട്ടയെറിഞ്ഞത്.

പൊലീസ് വെടിവെപ്പില്‍ മധ്യപ്രദേശിലെ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലോക്‌നാഥ് മഹാരഥിയടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. കര്‍ഷകപ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന മധ്യപ്രദേശില്‍ പൊലീസ് വെടിവയ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ‘യോഗ പരിശീലിക്കൂ’ എന്ന രാധാ മോഹന് സിങ്ങിന്റെ പ്രതികരണം വിവാദത്തിനിടയാക്കിയിരുന്നു.

സമരക്കാര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടതുസംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് കൃഷിമന്ത്രി രാധാമോഹന്‍സിങ് ‘യോഗ പരിശീലിക്കൂ” എന്നു പറഞ്ഞത്. ബാബാ രാംദേവിന്റെ യോഗ ക്യാമ്പില്‍ വച്ചായിരുന്നു പ്രതികരണം. നാളുകളായി സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ മന്ദ്‌സോറിലുണ്ടായ പൊലീസ് വെടിവയ്പില്‍ ചൊവ്വാഴ്ച അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ അനുകൂലനടപടി സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഇതിനിടെയാണ് കൃഷിമന്ത്രി യോഗാചാര്യന്‍ ബാബാ രാംദേവിന്റെ ക്യാമ്പില്‍ യോഗാപ്രചാരണത്തില്‍ പങ്കെടുത്തതും വിവാദപ്രസ്താവന നടത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News