ഐക്യരാഷ്ട്ര സഭ ഖത്തറിനൊപ്പം; സൗദി അറേബ്യയ്ക്ക് തിരിച്ചടി

ന്യുയോര്‍ക്ക്: ഖത്തറിനെതിരേ സൗദി അറേബ്യ തയ്യാറാക്കിയ ഭീകര പട്ടിക ഐക്യരാഷ്ട്ര സഭ തള്ളി. സൗദിയുടെ പട്ടികയ്ക്ക് നിയമസാധുതയില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജര്‍റിക് വ്യക്തമാക്കി.

ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘങ്ങളെയും മറ്റും ഉള്‍പ്പെടുത്തിയാണ് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഭീകര പട്ടിക തയ്യാറാക്കിയതും പുറത്തുവിട്ടതും. ഈ സംഘങ്ങളെല്ലാം ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു ആക്ഷേപം. പട്ടിക പുറത്തുവിട്ടപ്പോള്‍ തന്നെ ഖത്തര്‍ തള്ളിയിരുന്നു. ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയും ഇതേ നിലപാട് സ്വീകരിച്ചത് ഖത്തറിന് തുണയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here