ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ വീണ്ടും ഇന്ത്യയിലെത്തുന്നു. കൊല്‍ക്കത്തയിലാണ് മറഡോണ എത്തുക. മറഡോണയുടെ രണ്ടാം വരവിന്റെ ഉദ്ദേശം ഇന്ത്യയിലെ ഫുട്‌ബോളിന് ഊര്‍ജ്ജം പകരുകയെന്നതാണ്.

കൊല്‍ക്കത്തിയിലെത്തുന്ന മറഡോണ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഉടമസ്ഥനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിക്കൊപ്പം പന്തുതട്ടും. ഡിഗോ- ദാദ എന്ന പേരില്‍ ചാരിറ്റിക്കായി മത്സരം സംഘടിപ്പിക്കുകയും ചെയ്യും. സെപ്തംബര്‍ മാസം പകുതിയോടെ മറഡോണ എത്തുമെന്നാണ് വ്യക്തമാകുന്നത്.