
ദില്ലി: കന്നുകാലി കശാപ്പിനും അക്വേറിയത്തിലെ മീന്‍ വളര്‍ത്തലിനും നിയന്ത്രണമേര്‍പ്പെടുത്തിയതിനു പിന്നാലെ നായവില്‍പനയിലും കേന്ദ്രത്തിന്റെ ഇടപെടല്‍. വാണിജ്യ അടിസ്ഥാനത്തിലുള്ള നായവില്‍പ്പനയക്കും പ്രജനനത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണമെന്നാണ് കേന്ദ്ര തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
നിരവധി നിയന്ത്രണങ്ങളാണ് നായവില്‍പ്പനയില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രജനന കേന്ദ്രങ്ങളില്‍ മൃഗ ഡോക്ടറുടെ സാന്നിധ്യമുണ്ടായിരിക്കണം, നായക്കള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണം തുടങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങള്‍.
രണ്ടുമാസത്തില്‍ താഴെ പ്രായമുളള നായ്ക്കളെ വില്‍ക്കാന്‍ പാടില്ലെന്നും ശ്വാന പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം കൃത്യമായി പരിശോധിക്കണമെന്ന് സംസ്ഥാന മൃഗ സംരക്ഷണ ബോര്‍ഡുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here