കൊഹ്‌ലിയേയും ഡിവില്ലിയേഴ്‌സിനേയും പൂജ്യത്തിന് വീഴ്ത്തിയെന്ന്‌ സോഷ്യല്‍ മീഡിയ കണ്ടെത്തിയ പാക് മാധ്യമപ്രവര്‍ത്തക നാളെ ആരെ കാണും

ലണ്ടന്‍: ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും പൂജ്യത്തിന് പുറത്തായതിനുള്ള കാരണമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. പാകിസ്താനില്‍ നിന്നുള്ള ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് ഇരുവരെയും പൂജ്യത്തിന് പുറത്താക്കിയതെന്ന കണ്ടെത്തല്‍ പോലും സോഷ്യല്‍ മീഡിയയിലുണ്ട്.

സൈനബ് അബ്ബാസ് എന്ന മാധ്യമ പ്രവര്‍ത്തക എങ്ങനെയാണ് കോഹ്‌ലിയുടേയും ഡിവില്ലിയേഴ്‌സിന്റെയും പൂജ്യത്തിന് കാരണമെന്നും സോഷ്യല്‍ മീഡിയ വിരുതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാനെതിരായ മത്സരത്തിലാണ് എ ബി ഡിവില്ലിയേഴ്‌സ് പൂജ്യത്തിന് പുറത്തായത്. ഏകദിന മത്സരത്തില്‍ ആദ്യമായാണ് ആരാധകരുടെ എ ബി ഗോള്‍ഡന്‍ ഡക്കായതും. തൊട്ടടുത്ത മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങിയപ്പോഴാണ് ഇന്ത്യന്‍ നായകന്‍ പൂജ്യനായി പുറത്തായത്.

ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും കളികള്‍ നടക്കുന്നതിന് മുമ്പേ സൈനബ് അബ്ബാസ് കോഹ്‌ലിക്കും ഡിവില്ലിയേഴ്‌സിനും ഒപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഈസെല്‍ഫികള്‍ ശകുനപ്പിഴയായെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും കണ്ടെത്തലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

നാളെ സെമി ഉറപ്പിക്കുന്ന നിര്‍ണായക മത്സരതത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടാനിരിക്കെ ആരാധകര്‍ ഉറ്റുനോക്കുന്നത് സൈനബ് ആരുടെയൊപ്പമുള്ള സെല്‍ഫി ഇടുമെന്നാണ് ഉറ്റുനോക്കുന്നത്. ഡിവില്ലേഴ്‌സിനൊപ്പമായിരിക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍ പറയുമ്പോള്‍ കോഹ്‌ലിക്കൊപ്പമാകണേയെന്നാണ് ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News