അമ്മയുടെ സ്‌നേഹത്തിന് മുന്നില്‍ മറ്റെല്ലാം നിഷ്പ്രഭമാണെന്നാണ് ഏവരും പറയുന്നത്. അമ്മയുടെ സ്‌നേഹത്തോളം മറ്റൊന്നുമില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇവിടെ ഒരു മകള്‍ ലോകത്തെ എല്ലാ മക്കളുടെയും സ്‌നേഹത്തിന്റെ കഥ വിളിച്ചുപറയുകയാണ്.
യുകെ സ്വദേശിനിയായ മുപ്പതുകാരി കാതറിന്‍ സ്വന്തം അമ്മയായ ജാക്കി എഡ്വാര്‍ഡ്‌സിന് വേണ്ടി എന്താണ് ചെയ്തതെന്നറിഞ്ഞാല്‍ ഏവരും അമ്പരന്നുപോകും. കാതറിന്‍ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും സ്വന്തം അമ്മയ്ക്ക് വേണ്ടിയായിരുന്നു. സ്വന്തം അനിയനെയാണ് അമ്മയ്ക്ക് വേണ്ടി കാതറിന്‍ പ്രസവിച്ചതെന്നു കൂടി അറിയുക.
അവിശ്വസനീയമായ സ്‌നേഹബന്ധത്തിന്റെ കഥ ഇങ്ങനെയാണ്. യു കെ സ്വദേശിനിയായ 47 കാരി ജാക്കിയെന്ന അമ്മയാണ് മകളുടെ സ്‌നേഹത്തിന് മുന്നില്‍ നിറകണ്ണുകളോടെ നില്‍ക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ച ജാക്കിക്ക് അഞ്ച് മക്കളാണുണ്ടായിരുന്നത്. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രീയ ചികിത്സയും നേരത്തെ കഴിഞ്ഞു.
അവിചാരിതമായാണ് കെമിസിസ്റ്റായ പോളിനെ ജാക്കി കാണുന്നതും പ്രണയത്തിലാകുന്നതും. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിംഗപ്പൂര്‍ വച്ച് വിവാഹിതരാകുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് പോളിന് ഒരു കുഞ്ഞു വേണം എന്ന ആഗ്രഹം ജനിക്കുന്നത്. പ്രസവം നിര്‍ത്തിയ ജാക്കിന് ഗര്‍ഭധാരണം സാധ്യമല്ലെന്നത് പോളിനും ബോധ്യമുണ്ടായിരുന്നു.
എന്താണ് പോംവഴിയെന്നാലോചിച്ച ഇരുവരും ഐ വി എഫില്‍ പ്രതീക്ഷ വച്ച് ഡോക്ടര്‍മാരെ കണ്ടെങ്കിലും പ്രത്യേകിച്ച് കാര്യമുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ ആഗ്രഹം ജാക്കി തന്നെ മുത്തമകളായ കാതറിനോട് പറഞ്ഞു. ഇതോടെ കാതറിന്‍ അമ്മ സ്വപ്‌നം പോലും കാണുന്നതിന് മുമ്പ് പരിഹാരം നിര്‍ദ്ദേശിക്കുകയായികുന്നു.
അമ്മയ്ക്ക് വേണ്ടി വാടക ഗര്‍ഭപാത്രത്തിന് ഉടമയായി സ്വന്തം അനിയനെ പ്രസവിക്കാന്‍ തയാറാണെന്ന് അവര്‍ വ്യക്തമാക്കിയതോടെ അപൂര്‍വ്വ സ്‌നേഹം പടര്‍ന്ന് പന്തലിച്ചു. സ്വന്തം കുടുംബത്തിന് വേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്യാനായതില്‍ അഭിമാനവും സന്തോഷവും മാത്രമേയുള്ളുവെന്നാണ് കാതറിന്റെ പക്ഷം.
കാസ്പിയന്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് തനിക്ക് മകനല്ലെന്നും അത് തന്റെ അമ്മയുടെയും അച്ഛന്റെയും കുഞ്ഞാണെന്നും അവള്‍ പറയുന്നു. കുഞ്ഞു കാസ്പിയനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ജാക്കിയും പോളും. ഒപ്പം കുഞ്ഞനിയന്റെ കൈപിടിച്ച് നടക്കാമെന്ന സ്വപ്‌നത്തില്‍ കാതറിനും
Get real time update about this post categories directly on your device, subscribe now.