ആദായ നികുതി റിട്ടേണിന് പാന്‍ കാര്‍ഡും ആധാറും നിര്‍ബന്ധമാക്കി

ദില്ലി: ജൂലൈ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതിനായി പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) അറിയിച്ചു.

നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ആധാര്‍ നമ്പര്‍ ഉടന്‍ ഇന്‍കം ടാക്‌സ് അധികൃതരെ അറിയിക്കണമെന്നും സി.ബി.ഡി.ടി വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി കഴിഞ്ഞ ദിവസം ഭാഗികമായി സ്‌റ്റേ ചെയ്തിരുന്നു. ആധാറില്ലാത്തവര്‍ക്കും അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്നും ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. ജൂലൈ ഒന്നിനു ശേഷം ഇനി ഈ ഇളവ് ലഭിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News