ലോകത്തെ അത്ഭുതപ്പെടുത്തി ഖത്തര്‍; വീഡിയോ

ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഖത്തറിനെയാണ്. ഒരു വശത്ത് നയതന്ത്ര പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോള്‍ മറുവശത്ത് 2022 ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കം എങ്ങനെയാകുമെന്ന ആശങ്കയും ശക്തമായിരുന്നു. എന്നാല്‍ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കി ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള സജീവമായ ഒരുക്കത്തിലാണ് ഖത്തര്‍.

ഇതാദ്യമായാണ് ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്തും അറബ്, മുസ്‌ലിം രാജ്യത്തും ലോകകപ്പ് വിരുന്നെത്തുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങള്‍ അതിജീവിച്ച് ഖത്തര്‍ മുന്നേറുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

ലോകകപ്പിനായി 12 സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ഒരുക്കുന്നത്. മൂന്നെണ്ണം പുതുക്കുകയും ഒന്‍പത് സ്റ്റേഡിയങ്ങള്‍ പുതുതതായി പണിയുകയും ചെയ്യും. അമ്പരപ്പിക്കുന്നതാണ് ഓരോ സ്‌റ്റേഡിയങ്ങളുടെയും നിര്‍മാണം. അറബ് സംസ്‌കാരവും അടയാളങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഓരോ സ്‌റ്റേഡിയങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിന്റെ വീഡിയോ ഖത്തര്‍ പുറത്തിവിട്ടിട്ടുണ്ട്. ലോകം ആ കാഴ്ചയ്ക്ക് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here