കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയത്തിലാണ് അത്യപൂര്‍വമായ കാഴ്ച്ചക്ക് കളമൊരുങ്ങിയത്. ഇരുതലമൂരി പടം പൊഴിക്കുന്ന അപൂര്‍വ കാഴ്ച്ച ഏവരിലുംകൗതുകമുണര്‍ത്തി. പാമ്പ് പൊഴിച്ചിട്ട പടം കണ്ടിട്ടുണ്ടെങ്കിലും പടം പൊഴിക്കുന്ന പാമ്പിനെ പലരും നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു.