കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാകില്ല; അര്‍ബുദത്തെ തോല്‍പിച്ച് 15 വയസ്സുള്ള സുപ്രിയ നേടിയ വിജയത്തിന് മധുരമേറും

ഗോരഖ്പൂര്‍: അസാധ്യമായി ഒന്നുമില്ലെന്ന് പാടി പറയാന്‍ എളുപ്പമാണ്. പക്ഷെ പറയുന്നത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്ന് അനുഭവിച്ചവര്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ഉറച്ച മനസ്സും തീരുമാനവും വല്ലുവിളികളെ അതിജീവിക്കാനുള്ള ചങ്കുറപ്പുമുണ്ടെങ്കില്‍ അത്ഭുതവിജയങ്ങള്‍ തീരത്തണയും എന്നതും യാഥാര്‍ത്ഥ്യമാണ്.

ഏതു പ്രതിസന്ധികളേയും മറികടക്കാം. അസാധ്യമെന്ന് കരുതുന്നവയൊക്കെയും സാധ്യമാക്കാം. ജീവിതം കൊണ്ട് ഇത് തെളിയിച്ചവര്‍ ഒട്ടേറെയുണ്ട്. അവരുടെ പട്ടികയിലേക്കാണ് ഗൊരഖ്പൂരില്‍ നിന്നുള്ള ഈ മിടുക്കി ഇടം പിടിച്ചത്.

അര്‍ബുദം കാര്‍ന്നു തിന്നുന്ന വേദനകളെ അതിജീവിച്ച് സുപ്രിയ എന്ന 15 കാരി നേടിയെടുത്ത വിജയത്തിന് തിളക്കമേറെയാണ്. സി.ബി.എസ്.ഇ പത്താക്ലാസ് പരീക്ഷക്ക് 81 ശതമാനം മാര്‍ക്ക് നേടിയാണ് സുപ്രിയ തന്നെ കാര്‍ന്ന് തിന്നുന്ന അര്‍ബുദത്തിനും തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ചത്.

മൂന്ന് വര്‍ഷത്തിലേറെയായി രക്താര്‍ബുദ ബാധിതയാണ് സുപ്രിയ. എന്നാല്‍ ശരീരത്തിനെ കാര്‍ന്ന് തിന്നുന്ന അര്‍ബുദത്തിന് പക്ഷെ സുപ്രിയയുടെ മനസ്സിനെ തൊട്ടുതീണ്ടാനായില്ല. രോഗത്തോട് പൊരുതി ജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന അവള്‍ തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും അച്ഛനമ്മമാര്‍ക്കാണ് നല്‍കുന്നത്. പാതിവഴിയില്‍ പതറി നിന്ന അവളെ ഉയിര്‍ത്തെഴുനേല്‍പിച്ചത് അവരായിരുന്നു.

നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും ഒന്നാം റാങ്കുകാരിയാവുക എന്ന അച്ഛന്റെ ആഗ്രഹം സാധ്യമായില്ലല്ലോ എന്ന കുഞ്ഞു സങ്കടം സുപ്രിയയില്‍ ബാക്കിയാവുന്നു. പക്ഷെ അര്‍ബുദം കാര്‍ന്ന് തിന്നുന്ന വേദന തന്റെ മകള്‍ക്കില്ലായിരുന്നെങ്കില്‍ ഭൂമിയിലെ ഏറ്റവും മികച്ച റാങ്ക് അവള്‍ സ്വന്തമാക്കുമെന്ന് ആ ആച്ഛന് ഉറപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News