ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ ഇടപെടുന്നു

മോസ്‌കോ: ഖത്തര്‍ നയതന്ത്ര പ്രതിസന്ധിയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് റഷ്യ. പ്രതിസന്ധി റഷ്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ഗീ ലാവ്‌റോവ് പറഞ്ഞു. ഖത്തര്‍ വിഷയം മോശമാകുന്നത് സന്തോഷകരമല്ലെന്നും ചര്‍ച്ചയിലൂടെ എന്ത് പരിഹാരമുണ്ടാക്കാനും റഷ്യ ഒപ്പമുണ്ടെന്നും സെര്‍ഗീ വ്യക്തമാക്കി.

സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെ ലോക രാജ്യങ്ങള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. തുര്‍ക്കി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് റഷ്യയും നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ അധികാരപരിധിയില്‍ ഇരുന്ന് എന്തും ചെയ്യാമെന്ന നിലപാടിലാണ് റഷ്യ.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഖത്തര്‍ നിര്‍ത്തണമെന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ പ്രധാന ആവശ്യം. ഭീകരപ്രവര്‍ത്തനത്തിന് ഖത്തര്‍ കൂട്ടുനില്‍ക്കുന്നുവെന്നുപറഞ്ഞായിരുന്നു നടപടി. എന്നാല്‍ ആരോപണം ഖത്തര്‍ തള്ളിക്കളയുകയായിരുന്നു. ഖത്തറിന് പിന്തുണയുമായി പല ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയും ഖത്തറിന് അനുകൂലമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News