ദില്ലി: ജിഎസ്ടി കൗണ്‍സില്‍ യോഗം ദില്ലിയില്‍ ആരംഭിച്ചു. കയര്‍ കശുവണ്ടി മേഖലയെ കൂടി ജിഎസ്ടി യില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും. ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു.
ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കുന്നത് സംസ്ഥാനം എതിര്‍ക്കില്ല. അതേസമയം ലോട്ടറിക്ക് നികുതി 28ശതമാനമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം ചൂണ്ടികാട്ടും. ശീതികരിക്കാത്ത റസ്‌റ്റോറന്റുകളെ നികുതി നിരക്കില്‍ നിന്ന് ഒഴിവാക്കണമെന്നും കയര്‍ പ്ലൈവുഡ് മേഖകളില്‍ നികുതി കുറയക്കണമെന്ന് കേരളം ആവശ്യപ്പെടുമെന്നും മന്ത്രി തോമസ്സ് ഐസ്‌ക്ക് ദില്ലിയില്‍ പറഞ്ഞു.
നിലവില്‍ രണ്ടു ശതമാനമായിരുന്ന സ്വര്‍ണത്തിന്റെ നികുതി കഴിഞ്ഞ യോഗത്തില്‍ മൂന്നാക്കി ഉയര്‍ത്തി. ആട്ട ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനവും കോട്ടണ്‍ തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതിയും റെഡിമെയ്ഡ് ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക്12 ശതമാനം നികുതിയുമാണ് നിശ്ചയിച്ചത്. കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും

Get real time update about this post categories directly on your device, subscribe now.