ആ അത്ഭുതയുദ്ധം ഇനി വെള്ളിത്തിരയില്‍ കാണാം

1980 ലെ വിംബിള്‍ഡണ്‍ ഫൈനല്‍ ടെന്നീസ് ചരിത്രത്തിലെ യുദ്ധമെന്നാണ് ആ ഫൈനല്‍ വിശേഷിപ്പിക്കപ്പെട്ടത്. ബ്യോണ്‍ ബേര്‍ഗും, മക്കന്‍ റോയും ഏറ്റുമുട്ടിയപ്പോള്‍ കോര്‍ട്ടിലെ ആവേശം അതിരുകളും, കടലുകളും കടന്ന് പറക്കുകയായിരുന്നു. കളിയാരാധകരുടെയും, എ!ഴുത്തുകാരുടേയും മനസില്‍ ഇന്നും 1980 ഫൈനലിന്റെ ഓര്‍മ്മകളുടെ തിളക്കം കുറഞ്ഞിട്ടില്ല.

അന്നത്തെ ആവേശം വെള്ളിത്തിരയില്‍ പുനസൃഷ്ടിക്കുകയാണ് ഹോളിവുഡ്. 1980 ലെ വിംബിള്‍ഡണ്‍ ഫൈനലിനെ അടിസ്ഥാനമാക്കി ജാനസ് മെറ്റ്‌സ് പെഡേര്‍സെന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രത്തിന് ബോര്‍ഗ്/മക്‌നെറോ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രത്തില്‍ നായകന്മാരായി അഭിനയിക്കുന്നത് യു എസ് നടന്‍ ഷിയ ലബ്ബുഫും സ്വീഡിഷ് നടന്‍ വെറിര്‍ ഗുഡ്‌നാസനുമാണ്. ഷിയ മക്‌നൊറയുടെ വേഷത്തിലും വെറിര്‍ ബോര്‍ഗിന്റെ വേഷത്തിലും അഭിനയിക്കുന്നത്.സിനിമ ടെന്നീസ് പ്രേമികള്‍ക്ക് ആവേശമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News