പൃഥ്വിരാജിന്റെ ജീവിതത്തിലെ വലിയ വേദന ഇതായിരുന്നു

മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ ഏറ്റവും താരത്തിളക്കം ഇന്ന് പൃഥ്വിരാജിനാണ്. താരകുടുംബത്തില്‍ നിന്ന് തന്നെയാണ് പൃഥ്വിയും സിനിമയിലേക്കെത്തിയത്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലയിലും പൃഥ്വി കഴിവ് തെളിയിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ സുവര്‍ണതാരങ്ങളിലൊരാളായിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥിരാജ് നന്ദനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷ ചിത്രങ്ങളിലും ബോളിവുഡിലും ചുവടുവെച്ച പൃഥിയുടെ ജീവിത്തിലെ ഏറ്റവും വലിയ വേദനയും നഷ്ടവും എന്തായിരിക്കും. പ്രിഥിയോട് ചോദിച്ചാല്‍ കൃത്യമായ ഉത്തരം അപ്പോള്‍ തന്നെ കിട്ടും.

താന്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന് കാരണം തന്റെ അച്ഛനാണെന്നും എന്നാല്‍ അച്ഛന് അത് കാണാന്‍ സാധിച്ചില്ല എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നും ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമെന്നാണ് പൃഥ്വി പറയുന്നത്. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി ആരാണെന്നാണ് ചോദിച്ചാലും ഉത്തരം അച്ഛന്‍ സുകുമാരന്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here