പെണ്‍കുട്ടികള്‍ പലപ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നത്. വസ്ത്രധാരണമാണ് ഏറ്റവുമധികം വേട്ടയാടുന്നത്. വസ്ത്രം ദേഹത്ത് നിന്ന് അല്‍പ്പമൊന്ന് മാറിയോ എന്ന് ഏപ്പോഴും ശ്രദ്ധിച്ച് നടക്കേണ്ട ഗതികേടിലാണ് മിക്കവാറുമെല്ലാ പെണ്‍കുട്ടികളും. വസ്ത്രം അല്‍പ്പമൊന്ന് മാറിയാല്‍ തുറിച്ചു നോക്കുന്ന കഴുകന്‍ കണ്ണുകള്‍ അവരെ തേടിയെത്തും.
പക്ഷെ അങ്ങനെ വസ്ത്രത്തിന്റെ കാര്യത്തില്‍ വലിയ ആവലാതി വേണ്ട എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വസ്ത്രം അല്‍പ്പം മാറിപ്പോയാല്‍ ഒരു ചുക്കും സംഭവിക്കെല്ലെന്ന് തിരിച്ചറിയുകയാണ് ആദ്യം പെണ്‍കുട്ടികള്‍ ചെയ്യേണ്ടതെന്ന് ബോധ്യപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
എല്ലെ ഇന്ത്യ അവരുടെ ഒഫിഷ്യല്‍ പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് 3.5 മില്യണ്‍ ആള്‍ക്കാരാണ്. എന്തായാലും പുതു തലമുറ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണെന്ന വികാരമാണ് ഏവരും പങ്കുവെയ്ക്കുന്നത്.
Get real time update about this post categories directly on your device, subscribe now.